ന്യൂഡൽഹി: ത്രിവർണ പതാകയേന്തിയുള്ള തിരംഗ മാർച്ച് തടയാൻ ശ്രമിക്കുന്നതെന്തിനെന്ന് ചോദിച്ച് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ത്രിവർണ പതാകയെ ഭയമാണോയെന്നും അദ്ദേഹം ചോദിച്ചു. ......
ന്യൂഡൽഹി: കേരളം ഉൾപ്പെടെ 17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും വോട്ടർപട്ടിക പുതുക്കുന്നതിനുള്ള സ്പെഷൽ സമ്മറി റിവിഷൻ (എസ്എസ്ആർ) നടപടികളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. എസ്ഐആർ (സ്പെഷൽ ഇന്റൻസീവ് റിവിഷൻ) നടപടികളിൽ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവർക്കും പുതുതായി വോട്ടർപട്ടികയിൽ പേര് ചേർക്കേണ്ടവർക്കും അവസരം ഉറപ്പാക്കുകയാണ് ലക്ഷ്യം.
എസ്എസ്ആർ നടപടികൾ പൂർത്തിയാക്കിയുള്ള കരട് വോട്ടർപട്ടിക നവംബർ 12ന് പ്രസിദ്ധീകരിക്കും. ......
ബെംഗളൂരു : ഇന്ത്യയിലെ നഗരങ്ങളിൽ ഡിജിറ്റൽ പേയ്മെന്റുകൾ ദൈനംദിന ശീലമായി മാറുമ്പോഴും, പേയ്മെന്റ് ആപ്പുകളിലൂടെയുള്ള വായ്പാ സേവനങ്ങൾ വ്യാപകമാകുന്നതിന് വിശ്വാസം നിർണായക ഘടകമാണെന്ന് പാഹ്ലെ ഇന്ത്യ ഫൗണ്ടേഷനും ആമസോൺ പേയും ചേർന്ന് പുറത്തിറക്കിയ ഹൗ അർബൻ ഇന്ത്യ പേയ്സ് റിപ്പോർട്ട് 2026 ചൂണ്ടിക്കാട്ടുന്നു. 20 സംസ്ഥാനങ്ങളിലെ 100 നഗരങ്ങളിൽനിന്നായി 5,149 ഉപഭോക്താക്കളെയും 1,054 വ്യാപാരികളെയും ഉൾപ്പെടുത്തി നടത്തിയ പഠനത്തിൽ, ഡിജിറ്റൽ പേയ്മെന്റുകളുടെ ഉപയോഗം ശക്തമാണെങ്കിലും വായ്പാ സേവനങ്ങളിലേക്കുള്ള കടന്നുവരവ് താരതമ്യേന കുറവാണെന്ന് കണ്ടെത്തി. ......
ന്യൂഡൽഹി: ഫോണിൽ സേവ് ചെയ്യാത്ത നമ്പറുകളിൽനിന്ന് വിളി വന്നാലും ആരാണ് വിളിക്കുന്നതെന്ന് അറിയാൻ സഹായിക്കുന്ന കോളർ ഐഡി സംവിധാനം രാജ്യത്ത് അവതരിപ്പിക്കുന്നു. 2026 നവംബർ ഒന്ന് മുതൽ കോളിങ് നെയിം പ്രെസന്റേഷൻ (CNAP) നടപ്പാക്കാൻ കേന്ദ്ര ടെലികോം വകുപ്പ് ടെലികോം സേവനദാതാക്കൾക്ക് നിർദേശം നൽകിയതായാണ് റിപ്പോർട്ട്. ......
ന്യൂഡൽഹി: ഹിന്ദുമതത്തിൽനിന്ന് ഇസ്ലാമിലേക്ക് മതം മാറിയെന്ന കാരണത്താൽ മാത്രം പിന്നാക്ക വിഭാഗങ്ങൾക്കുള്ള സംവരണ ആനുകൂല്യങ്ങൾ ലഭിക്കില്ലെന്ന് സുപ്രീം കോടതി. തമിഴ്നാട് സർക്കാരും സംവരണ ആനുകൂല്യം ലഭിച്ച വ്യക്തിയും സമർപ്പിച്ച ഹർജികൾ തള്ളിയ കോടതി, ഇതുസംബന്ധിച്ച് മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച വിധി ശരിവച്ചു.
മതപരിവർത്തനം നടത്തിയതുകൊണ്ടുമാത്രം ഒരാളുടെ മുൻകാല സാമൂഹികമോ സാമ്പത്തികമോ ആയ പിന്നാക്കാവസ്ഥ പുതിയ മതത്തിലെ പിന്നാക്ക വിഭാഗത്തിന്റെ പദവിയിലേക്ക് സ്വാഭാവികമായി കൈമാറ്റം ചെയ്യപ്പെടില്ലെന്ന് കോടതി നിരീക്ഷിച്ചു. ......
ന്യൂഡൽഹി: മുംബൈയിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തതിനെത്തുടർന്ന് നടൻ ഇമ്രാൻ ഖാനോട് രാജ്യം വിടാൻ നിർദേശിച്ച് മുംബൈ പൊലീസ്. ബോളിവുഡ് താരം ആമിർ ഖാന്റെ അനന്തരവനായ ഇമ്രാൻ ഖാൻ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ഒക്ടോബർ 10ന് നടന്ന പ്രതിഷേധത്തിലാണ് പങ്കെടുത്തത്. ......
ബെംഗളൂരു: കർണാടകയിലെ സ്റ്റിങ് ഓപ്പറേഷൻ വിവാദം പുതിയ രാഷ്ട്രീയ സമവാക്യങ്ങൾക്ക് വഴിയൊരുക്കുന്നു. കോൺഗ്രസ് സർക്കാരിനുള്ളിലെ അധികാരത്തർക്കം ലക്ഷ്യമിട്ട് ബിജെപിയും ജെഡിഎസും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നതാണ് ശ്രദ്ധേയം. ......

ന്യൂഡൽഹി: വോട്ടർമാരുടെ കണക്കെടുപ്പ് ഫോമുകൾ (enumeration forms) സമർപ്പിക്കാത്തതിന്റെ പേരിൽ മാത്രം വോട്ടർമാരുടെ പേരുകൾ ഒഴിവാക്കുന്നതിനെ ചോദ്യം ചെയ്തുകൊണ്ട്, വോട്ടർ പട്ടികയുടെ പ്രത്യേക സമഗ്ര തീവ്ര പുനഃപരിശോധനയെ (SIR) ശരിവെച്ചുകൊണ്ടുള്ള സുപ്രീം കോടതിയുടെ 2026 മെയ് മാസത്തെ വിധി പുനഃപരിശോധിക്കണമെന്ന് മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് അഭയ് ഓക ആവശ്യപ്പെട്ടു.
ബി.ബി.സി മറാഠിക്ക് നൽകിയ അഭിമുഖത്തിലാണ്, അത്തരം ഫോമുകൾ കൊണ്ടുവരാനും കരട് വോട്ടർ പട്ടികയിൽ വോട്ടർമാരെ നിലനിർത്തുന്നതിന് അവ സമർപ്പിക്കുന്നത് നിർബന്ധമാക്കാനുമുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ (ECI) അധികാരത്തെ ജസ്റ്റിസ് അഭയ് ഓക ചോദ്യം ചെയ്തത്.
കണക്കെടുപ്പ് ഫോം സമർപ്പിക്കാത്തത് സ്വയമേവ വോട്ടർ പട്ടികയിൽ നിന്നുള്ള ഒഴിവാക്കലിലേക്ക് നയിക്കരുത് എന്ന് അദ്ദേഹം വ്യക്തമാക്കി. ഒഴിവാക്കൽ നടപടികൾക്ക് നോട്ടീസ് നൽകുന്നതും വോട്ടർക്ക് തന്റെ ഭാഗം വ്യക്തമാക്കാൻ അവസരം നൽകുന്നതുമായ നിയമപരമായ നടപടിക്രമങ്ങൾ പാലിക്കണം എന്നും അദ്ദേഹം പറഞ്ഞു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച വിധിയിലെ 1950-ലെ ജനപ്രാതിനിധ്യ നിയമത്തിലെ (Representation of the People Act, 1950) 21(3)-ാം വകുപ്പിന്റെ വ്യാഖ്യാനത്തെയും ജസ്റ്റിസ് ഓക ചോദ്യം ചെയ്തു. ......
ന്യൂഡൽഹി: വധശിക്ഷ നൽകാവുന്ന കേസുകളിൽ ട്രയൽ കോടതികൾ കുറ്റവും ലഘുഘടകങ്ങളും പരിശോധിച്ചുള്ള റിപ്പോർട്ട് നൽകണമെന്ന മുൻ ഉത്തരവ് സുപ്രീം കോടതി പിൻവലിച്ചു. പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി (NALSA) നൽകിയ അപേക്ഷ അംഗീകരിച്ചാണ് ജസ്റ്റിസ് വിക്രം നാഥ് ഉൾപ്പെട്ട ബെഞ്ചിന്റെ നടപടി. ......